സമദർശി റിസർച്ച് ഫൗണ്ടേഷൻ
ഭാരതീയ പാരമ്പര്യത്തെ ശാസ്ത്രീയമായ ശുദ്ധ വിദ്യാഭ്യാസ വിഷയമായി പഠിക്കുക, പഠിപ്പിക്കുക, സംരക്ഷിക്കുക, പ്രചരിപ്പിക്കുക, പരിശീലിക്കുക.
ഭാരതീയ പാരമ്പര്യത്തെ ശാസ്ത്രീയമായ ശുദ്ധ വിദ്യാഭ്യാസ വിഷയമായി പഠിക്കുക, പഠിപ്പിക്കുക, സംരക്ഷിക്കുക, പ്രചരിപ്പിക്കുക, പരിശീലിക്കുക.
You may read pages in english.
'സമദർശി റിസർച്ച് ഫൗണ്ടേഷന്റെ' പ്രഥമ ലക്ഷ്യം 5000-ത്തിൽ പരം വർഷങ്ങളുടെ പാരമ്പര്യമുള്ള ഭാരതീയ പൈതൃകത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ കാഴ്ച്ചപ്പാടുകൾ ശാസ്ത്രീയമായ ശുദ്ധ വിദ്യാഭ്യാസ വിഷയമായി മത-സംസ്കാരിക വിവേചനങ്ങളില്ലാതെ ആർക്കും, എപ്പോഴും, എവിടെയും ലഭ്യമാക്കുക എന്നതാണ്. ഞങ്ങള്‍ ഇവിടെ കുറിപ്പുകള്‍ തയ്യറാക്കുകയല്ല, മറിച്ച് കൂട്ടായ പരിശ്രമത്തിലൂടെ ലളിതമായ ഭാഷയിൽ പാരമ്പര്യ വിഷയങ്ങളെ എകോപിപ്പിക്കുകയും, ലോകമെമ്പാടുമുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലേയ്ക്ക് രൂപപ്പെടുത്തുകയുമാണ്. നമ്മുടെ പാരമ്പര്യത്തെക്കുറിച്ചുള്ള യാഥാർത്ഥ്യവും, കൃത്യവുമായ വിവരങ്ങൾ തലമുറകളിലേയ്ക്ക് കാത്തുസൂക്ഷിക്കാനാണ് ഞങ്ങളുടെ ഈ ശ്രമം. നമ്മുടെ പൈത്യകത്തെ മനസ്സിലാക്കുന്നതിനും, പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഏകീകൃതമായ നീക്കത്തിലൂടെ നമ്മുടെ മനസ്സ്, ആരോഗ്യം, സംസ്കാരം, കുടുംബം എന്നിവയെ ശക്തിപ്പെടുത്താമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഫൗണ്ടേഷന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് കൂടുതൽ അറിയുക.
ഈ മഹത്തരമായ പ്രവർത്തനത്തിൽ സഹകരിക്കാം : നമ്മുടെ പാരമ്പര്യം പഠിക്കുന്നതും, പഠിപ്പിക്കുന്നതും, പരിശീലിക്കുന്നതും, സംരക്ഷിക്കുന്നതും, പ്രചരിപ്പിക്കുന്നതും സമൂഹിക നിലനിൽപ്പിന് സുപ്രധാനമാണെന്നു ചിന്തിക്കുന്ന നിങ്ങളെപ്പോലുള്ളവരുടെ സഹായസഹകരണങ്ങൾ ഞങ്ങൾക്ക് ആവശ്യമാണ്. താഴെ പറയുന്ന രീതികളിൽ ഏവർക്കും ഞങ്ങളോട് സഹകരിക്കാം:
രചയിതാക്കൾ : നിങ്ങൾ പഠനം, ഗവേഷണം, രചന എന്നീ വിഷയങ്ങളിൽ താല്പര്യമുള്ളവരാണെങ്കിൽ, ഭാരതീയ പാരമ്പര്യത്തിൽ ഉൾപ്പെടുന്ന ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് എഴുതിനൽകി സഹകരിക്കാം. തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കൂ ഞങ്ങളുടെ ഗവേഷണം രീതികൾ.
പരിഭാഷകർ : ഞങ്ങളുടെ ലക്ഷ്യം എല്ലാവരിലേയ്ക്കും അവരുടെ മാതൃഭാഷയിൽ അറിവുകൾ പകർന്നുനൽകുക എന്നതായതിനാൽ, ഞങ്ങളുടെ പ്രസിദ്ധികരണങ്ങൾ വ്യത്യസ്ത ഭാഷകളിലേക്കും വിവർത്തനം ചെയ്യാൻ കഴിയുന്ന വ്യക്തികളുടെ സഹായസഹകരണങ്ങൾ ആവശ്യമാണ്.
പരിശോധകർ : വിഷയത്തിന്റെ സങ്കീർണ്ണതകൾ നമുക്കറിയാം, അയതിനാൽ ഭാരതീയ പാരമ്പര്യ വിഷയങ്ങളിൽ വിദഗ്ദ്ധരായവർക്ക് ഞങ്ങളുടെ പ്രസദ്ധികരണ പരിശോധനകളിൽ ഞങ്ങളുമായി സഹകരിക്കാം.
ഭരണനിർവ്വഹണം : ഞങ്ങളുടെ ദൗത്യത്തിന്റെയും, അജണ്ടയുടെയും ഫലപ്രാപ്തിക്കായി ട്രസ്റ്റിന്റെ ഭരണ നിർവഹണങ്ങളിൽ കഴിവുള്ളവരുടെ സഹായസഹകരണങ്ങൾ ഞങ്ങൾക്ക് ആവശ്യമാണ്.
സംഭാവനകൾ : ഏതൊരു പദ്ധതിയുടെയും സുപ്രധാനഭാഗം സാമ്പത്തിക പിന്തുണയാണ്, ഞങ്ങളുടെ ദൗത്യവും അജണ്ടകളും പ്രാവൃത്തികമാക്കുന്നതിലേക്ക് നിങ്ങൾക്ക് സാമ്പത്തിക സഹകരണ സംഭാവനകൾ നൽകാം.
This is test flash toast