ഞങ്ങളുടെ ദൗത്യവും കാഴ്ച്ചപ്പാടുകളും


പേജ് നവീകരണം : 7 നവംബർ 2017

You may read pages in english.


കുറിപ്പ് : ഈ പ്രസിദ്ധീകരണം പുരോഗതിയിലാണ്. ഉള്ളടക്കങ്ങളിൽ പിശകുകളോ, അപൂർണ്ണതകളൊ കണ്ടേക്കാം. പൂർത്തിയായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതുവരെ ദയവായി സഹകരിക്കുക.


ലളിതമായ ദൗത്യം : ഭാരതീയ പാരമ്പര്യത്തെ ശാസ്ത്രിയമായി ജാതിമതവിവേചനങ്ങളില്ലാതെ എല്ലാ ഭാരതീയരുടെയും പൈതൃക സമ്പത്തായിക്കണ്ട് പഠിക്കുകയും, പഠിപ്പിക്കുകയും, പരിശീലിക്കുകയും, സംരക്ഷിക്കുകയും, പ്രചരിപ്പിക്കുകയും എന്നതാണ്. നമ്മുടെ സാംസ്കാരിക മൂല്യങ്ങളെ തികച്ചും വിദ്യാഭ്യാസ വിഷയമായി വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സർവകലാശാലകൾക്കും ലഭ്യമാക്കുകയും, അവയെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രയോജനപ്പെടുത്തി, തലമുറകളിലേക്ക് കൈമാറുകയും, നമ്മുടെ സമൃദ്ധമായ പാരമ്പര്യത്തെ ലോകക്ഷേമത്തിനായി പ്രയോജനപ്പെടുത്തി, അജ്ഞത മൂലം ഉണ്ടാകുന്ന സാംസ്കാരിക അക്രമങ്ങൾ ഇല്ലായ്മ ചെയ്ത്, സമ്പന്നമായ സാംസ്കാരിക മൂല്യങ്ങൾകൊണ്ട് ലോകത്തെ മാറ്റാൻ കഴിവുള്ള മഹത്തായ തലമുറകൾ സൃഷ്ടിക്കുകയും എന്നതാണ്.


ഭാരതീയരോട് ഒരു ചോദ്യം : ഭാരതീയസംസ്കാരം 5000-ത്തിൽ പരം വർഷങ്ങളുടെ പാരമ്പര്യമുള്ളതും, ലോകത്തിലെ രണ്ടാമത്തെ പഴക്കമുള്ളതുമായ സംസ്കാരമാണല്ലോ. നമ്മൾ ഭാരതീയർ ചിലപ്പോഴൊക്കെ പ്രകൃതി, ശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയവയെക്കുറിച്ചുള്ള അമൂല്യങ്ങളായ അറിവുകൾ നമ്മുടെ വേദങ്ങളിലും, ശാസ്ത്രങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും ഉണ്ടെന്ന് അഹങ്കരിക്കാറുണ്ടല്ലോ. നമ്മൾ ജനാധിപത്യത്തിൽ പ്രശസ്തരും, ജനസംഖ്യയിൽ രണ്ടാം സ്ഥാനിയരുമാണല്ലോ. എന്നിട്ടും, ഈ അമൂല്യ സംസ്കാരത്തെ കുറിച്ച് നമ്മുടെ തലമുറകൾക്ക് എത്ര മാത്രം അറിയാം? നമ്മൾ ലോകത്തിനു മുന്നിൽ, കുറഞ്ഞത് നമ്മുടെ ജീവിതത്തിൽ ഇവ എത്രമാത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ട്? ഋഷിവിരചിതമായ ശാസ്ത്രങ്ങൾ, ഉപനിഷത്തുക്കൾ, വേദങ്ങൾ, മറ്റു ഗ്രന്ഥങ്ങൾ എന്നിവയുടെ പ്രാധാന്യം നമ്മളിൽ എത്ര പേർക്കറിയാം? ജീവിതത്തിൽ ഒരു തവണയെങ്കിലും ഇവ വായിക്കുകയോ, ശരിയായി മനസ്സിലാക്കുകയോ, പരിശീലിക്കുകയോ ചെയ്തിട്ടുണ്ടോ? ഇവയെല്ലാം അമൂല്യങ്ങളായി കരുതുന്നുവെങ്കിൽ ഇവ സംരക്ഷിക്കാനായി നമ്മൾ എന്താണ് ചെയ്തിട്ടുള്ളത്? സുപ്രധാനമായി, നമ്മളിൽ എത്ര പേർ ഈ അമുല്യ പാരമ്പര്യത്തെ വരും തലമുറകൾക്ക്, കുറഞ്ഞത് നമ്മുടെ സ്വന്തം കുട്ടികൾക്കെങ്കിലും പകർന്നു നൽകാൻ സന്നദ്ധരാണ്.


പൈതൃകം എന്നാലെന്ത്? : ഈ പാരമ്പര്യത്തിന്റെ പുരാതനവും ആധുനികവുമായ വിശ്വാസങ്ങൾ, ചരിത്രം, ശാസ്‌ത്രം, വൈദ്യം, സാങ്കേതികവിദ്യ, കല, കായികം, സംസ്കാരം, സ്മാരകങ്ങൾ, രൂപകല്പനകൾ, വാസ്തുവിദ്യ, ചിഹ്നങ്ങൾ, ആചാരങ്ങൾ. ഉത്സവങ്ങൾ, അടിസ്ഥാന ഗ്രന്ഥങ്ങൾ, ആത്മിയത, യോഗ തുടങ്ങിയ വിഷയങ്ങളുടെ കൂട്ടായ്മയെ ജാതിമത വിവേചനങ്ങളില്ലാതെ എല്ലാ ഭാരതീയരുടെയും പൈതൃക സമ്പത്തായി കണക്കാക്കുന്നു.


സ്വസംസ്കാരം മനസ്സിലാക്കുന്നതെന്തിന്? : "അയൽക്കാരനെ മനസ്സിലാക്കുന്നതിനു മുമ്പ് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കുക". മറ്റു സംസ്കാരങ്ങൾ പഠിക്കുന്നത് മോശമായി ഞങ്ങൾ കരുതുന്നില്ല, പക്ഷേ അതിനു മുമ്പ് സ്വന്തം സംസ്കാരത്തെ മനസ്സിലാക്കിയിരിക്കണം. സ്വസംസ്കാരത്തെ മനസ്സിലാക്കുന്നവന് തീർച്ചയായും മറ്റുള്ളവയെ മനസ്സിലാക്കാം. "അമ്മയെ സ്നേഹിക്കുന്നവനേ ഭാര്യയെ സ്നേഹിക്കാൻ കഴിയൂ". സ്വസംസ്കാരത്തെ മനസ്സിലാക്കി പരിശീലിക്കുന്നതിലൂടെ ആരോഗ്യവും തിരിച്ചറിവുമുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുക്കാം. സാംസ്കരിക മൂല്യങ്ങൾ നിത്യജീവിതത്തിൽ പരിശീലിക്കുന്നതും അവ തലമുറകൾക്ക് കൈമാറുന്നതും മഹത്തായ സമൂഹ്യ സേവനമായി ഞങ്ങൾ വിശ്വസിക്കുന്നു.


പാരമ്പര്യ ഗ്രഹിത പ്രശ്നങ്ങൾ : പാരമ്പര്യത്തെ മനസ്സിലാക്കുന്നതിൽ നാം അഭിമുഖികരിക്കുന്ന പ്രധാന പ്രശ്നം വിഷയങ്ങളുടെ ആഴവും, പരപ്പും, സങ്കീർണ്ണതയും തന്നെയാണ്. വിഷയങ്ങൾ പരസ്പരബന്ധിതവും, സങ്കീർണ്ണവും, ഗുഹ്യവുമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു, അതിനാൽ വിഷയത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മനസ്സിലാകണമെങ്കിൽ വിഷയം പൂർണ്ണമായും മനസ്സിലാക്കേണ്ടി വരുന്നു. സംസ്കൃതഭാഷയുടെ, പ്രത്യേകിച്ച് വേദിക്സംസ്കൃതത്തിന്റെ അജ്ഞത മറ്റൊരു കാരണമാണ്. വേദിക്സംസ്കൃതം സ്വബന്ധിതമായ (സന്ദർഭോചിതമായി അർത്ഥവ്യത്യാസങ്ങള്‍ വരുന്നു) വിഷയമായതുകൊണ്ട് പരിശീലനം നൽകാനും സാധിക്കില്ല. നമ്മുടെ പ്രാദേശിക ഭാഷകൾ വ്യത്യസ്തങ്ങളായതിനാൽ ഒരേ വാക്കുകൾക്ക് അർത്ഥവ്യത്യാസങ്ങൾ സംഭവിക്കുന്നു. വിഷയങ്ങൾ കാലാതീതമാണെങ്കിലും അവ പ്രാചീന രീതികളിൽ രേഖപ്പെടുത്തിയിരിക്കുന്നു, അതിനാൽ പുതിയ തലമുറകൾക്ക് കാലഘട്ടങ്ങളെ ഗ്രഹിക്കാൻ സാധിക്കുന്നില്ല. കാലകാലങ്ങളിൽ സംഭവിച്ചിട്ടുള്ള സാംസ്കാരിക കലർപ്പുകൾ വിഷയമാനദണ്ഡങ്ങളെ നഷ്ടപ്പെടുത്തി. ചില വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യ താല്പര്യങ്ങളും നമ്മെ വിഷയങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു. സാംസ്ക്കാരിക വിഷയങ്ങളെ കുറിച്ച് നമ്മൾ തൽപ്പരരാണെങ്കിലും സമയക്കുറവും, വേഗതയേറിയതും, വിശ്വാസയോഗ്യവുമായ രചനകളുടെ അലഭ്യതയും മറ്റു കാരണങ്ങളായി അവശേഷിക്കുന്നു.


പ്രശ്നപരിഹാരങ്ങൾ : അടിസ്ഥാനപരമായി നമുക്കാവശ്യം നമ്മുടെ സംസ്കാരത്തിന്റെ ആഴവും, വിശാലതയും നഷ്ടപ്പെടാതെ ലളിതമായി മനസ്സിലാക്കാവുന്ന രൂപമാണ്. വിഷയങ്ങൾ 12 വയുസ്സുള്ള കുട്ടിക്കു പോലും പഠനം നടത്താവുന്ന വിധത്തിലായിരിക്കണം. പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ വിഷയങ്ങൾ ഏകീകരിക്കപ്പെടണം. ശാസ്ത്രിയവും, യുക്തിപരവുമായ ന്യായവാദങ്ങൾ ഉപയോഗിച്ച് കാലകാലങ്ങളിൽ സംഭവിച്ചിട്ടുള്ള തെറ്റായ വിവരണങ്ങൾ ഒഴിവാക്കാൻ കഴിയും. പുനരൂപകൽപ്പിത സൃഷ്ടികളെ ഒഴിവാക്കി, അടിസ്ഥാന സൃഷ്ടികളെ എടുക്കുന്നതിലൂടെ ജാതി, മതം തുടങ്ങിയ അനാവശ്യ അലങ്കാരങ്ങളും, സങ്കിർണ്ണതകളും ഒഴിവാക്കി വിഷയങ്ങളെ അനായാസമായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും, സർവകലാശാലകൾക്കും പൂർണ വിദ്യാഭ്യാസ വിഷയമായി നൽകാൻ കഴിയും. വിവിധ ഭാഷാവിവർത്തനങ്ങൾ വിഷയങ്ങളെ അവരവരുടെ മാതൃഭാഷയിൽ മനസ്സിലാക്കാൻ സഹായിക്കും. വിശാലമായ വിഷയത്തെ കൈകാര്യം ചെയ്യുന്നതിനാൽ, താല്പര്യമുള്ളവരുടെ കൂട്ടായ പരിശ്രമങ്ങൾ പടിപടിയായി മികച്ച ഫല പ്രാപ്തിയെ കൈവരിക്കും.


പാരമ്പര്യ വിജ്ഞാനത്തിന്റെ ഏകികൃത പാഠപുസ്തകം : ഒന്നു ചിന്തിക്കൂ, നമ്മുടെ മാതൃഭാഷയിൽ ഭാരതീയ പാരമ്പര്യ വിഷയങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു പാഠപുസ്തകത്തെ കുറിച്ച്. എല്ലാ വിഷയങ്ങളും ശാസ്ത്രിയമായി ഏകീകരിക്കുകയും, പരസ്പരം ബന്ധിപ്പിക്കുകയും, യുക്തിപരവും, ഗുണമേൻമയുള്ളതും, ലളിതമായി മനസ്സിലാക്കാവുന്ന ഭാഷയിൽ രേഖപ്പെടുത്തിയ ഒരു പുസ്തകം. 12 വയസ്സുള്ള ഒരു കുട്ടിക്കും, ഒരു ആധുനിക ശാസ്ത്രക്കാരനും ഒരുപോലെ മനസ്സിലാകുന്ന ഭാഷയിൽ, ആർക്കും, എവിടെയും, എപ്പോഴും ശുദ്ധ വിദ്യാഭ്യാസ വിഷയമായി ലഭിക്കത്തക്ക രീതിയിൽ. ഇത് നമ്മുടെ തലമുറകൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണെന്ന് ആത്മാർത്ഥമായി ഞങ്ങൾ വിശ്വസിക്കുന്നു.


സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം : നൂതന സാങ്കേതിക വിദ്യകളായ സോഫ്റ്റ് വെയറുകൾ, ആൽഗോരിതം, ക്രെളർമാർ, ഡാറ്റാഖനികൾ, എ.ഐ തുടങ്ങിയവയുടെ ശക്തി അന്വേഷിക്കാനും, മനസ്സിലാക്കാനും, പഠിക്കാനും, സംയോജിപ്പിക്കാനും, പുന: പരിശോധിക്കാനും, പുന: സംഘടിപ്പിക്കുവാനും ഞങ്ങൾ ഉപയോഗിക്കുന്നതിനാൽ വിഷയങ്ങളെ കുറ്റമറ്റതും, യുക്തിയുക്തവുമാക്കാൻ കഴിയുന്നു. ആധുനിക വാർത്താ വിക്ഷേപണ ശാസ്ത്രത്തിന്റെ മാന്ത്രികതയെ പ്രയോജനപ്പെടുത്തി ലോകത്തെവിടെ നിന്നും ഏവർക്കും ഈ ദൗത്യത്തിൽ ഭാഗമാകാം. വെബ് ആപ്ലിക്കേഷനുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ നമ്മുടെ സംസ്കാരത്തെ വരും തലമുറകൾക്കായി സംരക്ഷിക്കാനും, ആഗോളതലത്തിൽ എപ്പോഴും, ഏവർക്കും ലഭ്യമാക്കാനും കഴിയുന്നു.


സ്വസംസ്കാരം പരിശീലിക്കൂ : ഞങ്ങൾ വിശ്വസിക്കുന്നു, ഏതൊരു സംസ്കാരവും സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവയെ നിത്യജീവിതത്തിൽ പരിശീലിക്കുക എന്നതാണ്. അമൂല്യമായ സംസ്കാരക്കൈമാറ്റത്തിലൂടെ നമുക്ക് ലക്ഷണമൊത്ത തലമുറകളെ സൃഷ്ടിക്കാം. സമഗ്രമായ പാരമ്പര്യ വിജ്ഞാനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ നമ്മളും, നമ്മുടെ തലമുറകളും ലോകൈക ശ്രേഷ്ഠ സമൂഹമായി തീരുന്നു, "തകർക്കാനാകാത്ത ആരോഗ്യവും, മനസ്സും, വിശ്വാസങ്ങളും ഒത്തുചേർന്ന സമൂഹം". ഈ യഥാർത്ഥ ലോകത്തിൽ, നമ്മുടെ ശാസ്ത്രങ്ങൾ, ആയുർവേദം, യോഗ തുടങ്ങിയ അറിവുകളെ പ്രയോജനപ്പെടുത്തി സമൂഹത്തെ നവീകരിക്കാനും, പുന: സൃഷ്ടിക്കാനും കഴിയും. നമ്മൾ ചെയ്യേണ്ടത് ആരംഭിക്കുക മാത്രമാണ്.


ഞങ്ങൾ വിശ്വസിക്കുന്ന നേട്ടങ്ങൾ : ലളിതം, നമുക്ക് ലഭിക്കുന്ന മികച്ച നേട്ടം യഥാർത്ഥ ഉൾക്കാഴ്ച്ചതന്നെയാണ്. നമ്മുടെ തലമുറകൾക്ക് സ്വസംസ്കാരത്തെ പഠിക്കാൻ ഒരിടത്തും പോകേണ്ടതോ, പഠിപ്പിക്കാൻ ഇടനിലക്കാരേയോ ആവശ്യമില്ല. ഈ പൈതൃകത്തിൽ ജനിച്ച ഏവർക്കും അവർ ആരാണെന്ന് മനസ്സിലാക്കി അഭിമാനത്തോടെ പറയാം, "ഞാൻ ഒരു ഭാരതീയൻ ആണ്". ആർക്കും നമ്മെ അന്ധവിശ്വാസങ്ങളിലും, തെറ്റിദ്ധാരണകളിലും തള്ളിയിട്ട് വിഡ്ഢികളാക്കാൻ കഴിയില്ല. അവിവേകം മൂലം സംഭവിക്കുന്ന സാംസ്കാരിക ആക്രമണങ്ങൾ ഇല്ലാതാക്കാം. സമ്പന്നമായ സാംസ്കാരിക മൂല്യങ്ങളും, ആധുനിക ശാസ്ത്രവും, സാങ്കേതിക വിദ്യകളും ഒത്തുചേർന്നാൽ ഈ ലോകത്തെ മാറ്റാൻ കഴിവുള്ള മഹത്തായ തലമുറകളെ പുന: സൃഷ്ടിക്കാം.


ഞങ്ങളുടെ ദൗത്യത്തിൽ നിങ്ങൾ തൽപ്പരരാണെങ്കിൽ, ഇവ കൂട്ടായ്മയോടെ പൂർത്തികരിക്കേണ്ട വിഷയമായി കരുതുന്നുവെങ്കിൽ, നമ്മുടെ ദൗത്യം പൂർത്തീകരിക്കുന്നതിനുള്ള അജണ്ടകൾ വായിക്കാം.ഞങ്ങളുമായി ബന്ധപ്പെടാം :

+91-9446-725-130 (കേരള, ഇന്ത്യ) [email protected] ഫേസ്ബുക്ക് പേജ്

എല്ലാ അവകാശങ്ങളും നിക്ഷിപ്തം. © പകർപ്പവകാശം 2021 സമദർശി റിസർച്ച് ഫൗണ്ടേഷൻ.

This is test flash toast