ഫൗണ്ടേഷൻ അജണ്ട


പേജ് നവീകരണം : 7 നവംബർ 2017

You may read pages in english.


കുറിപ്പ് : ഈ പ്രസിദ്ധീകരണം പുരോഗതിയിലാണ്. ഉള്ളടക്കങ്ങളിൽ പിശകുകളോ, അപൂർണ്ണതകളൊ കണ്ടേക്കാം. പൂർത്തിയായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതുവരെ ദയവായി സഹകരിക്കുക.


ശ്രദ്ധിക്കൂ : അജണ്ടകൾ വായിക്കുന്നതിനു മുമ്പ് ഞങ്ങളുടെ ദൗത്യത്തെ കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിൽ, ദയവായി ഞങ്ങളുടെ ദൗത്യങ്ങൾ മനസ്സിലാക്കൂ.


ഞങ്ങളുടെ ദൗത്യങ്ങളുടെ പൂർത്തികരണത്തിനും, സമൂഹൃസേവനത്തിനും 'സമദർശി റിസർച്ച് ഫൗണ്ടേഷൻ' എടുത്ത ചില അജണ്ടകളാണിവ. നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ, ഞങ്ങളുമായി പങ്കുവെക്കാൻ മടിക്കരുത്.
 1. ഗവേഷണം : ഭാരതീയ പാരമ്പര്യ വിശ്വാസങ്ങൾ, ചരിത്രം, ശാസ്ത്രം, വൈദ്യം, സാങ്കേതികവിദ്യ, കല, കായികം, സംസ്കാരം, സ്മാരകങ്ങൾ, രൂപകല്പനകൾ, വാസ്തുവിദ്യ, ചിഹ്നങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ, ഗ്രന്ഥങ്ങൾ, ആത്മീയത, യോഗ തുടങ്ങി വിഷയങ്ങളെ ഗവേഷണങ്ങളിലൂടെ കൂടുതൽ മനസ്സിലാക്കുക. ഗവേഷണങ്ങളെക്കുറിച്ച് കുടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ ഗവേഷണ രൂപരേഖ വായിക്കുക.

 2. ഏകീകരണം : കൂട്ടായ ധാരണയോടെ സങ്കീർണ്ണതകളെ ഇല്ലായ്മ ചെയ്ത്, ഗുണനിലവാരമുള്ള ഭാഷയിൽ, ശാസ്ത്രിയവും യുക്തിപരവുമായ ന്യായങ്ങളോടെ വിഷയങ്ങൾ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സർവ്വകലാശാലകൾക്കും ശുദ്ധ വിദ്യാഭ്യാസ വിഷയമായി നൽകുക.

 3. വിവർത്തനം : ഭാരതീയ ഭാഷകളിലേയ്ക്കും, മറ്റ് അന്തരാഷ്ട്ര ഭാഷകളിലേയ്ക്കും ഉള്ള വിവർത്തനങ്ങൾ ഏവരേയും അവരുടെ മാതൃഭാഷാ അനുഭവം നഷ്ടപ്പെടുത്താതെ വിഷയങ്ങളെ മനസ്സിലാക്കാൻ സഹായിക്കുക.

 4. സംരക്ഷണം : നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിവരങ്ങൾ സംരക്ഷിക്കുകയും, കലാകലങ്ങളിൽ നവീകരിക്കുകയും ചെയ്യുക വഴി നമ്മുടെ വരും തലമുറകളിലേക്കും ഇവയെ പ്രയോജനപ്പെടുത്തുക.

 5. പ്രചരണം : വെബ് അപ്ലിക്കേഷനുകൾ, മൊബൈൽ അപ്ലിക്കേഷനുകൾ തുടങ്ങിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ ആർക്കും, എപ്പോഴും വിവരങ്ങൾ ലഭ്യമാക്കുകയും, ഭാരതീയ സാംസ്കാര ബോധവത്കരണത്തിന് ക്ലാസ്സുകൾ, പരിശീലനങ്ങൾ, സംവാദങ്ങൾ, സ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിയ്ക്കുക.

 6. പ്രയോഗം : ഭാരതീയ പാരമ്പര്യ ശാസ്ത്രങ്ങൾ, മരുന്നുകൾ, സാങ്കേതികവിദ്യകൾ, ആയ്യുർവേദം, യോഗ തുടങ്ങിയ വിഷയങ്ങൾ പഠിയ്ക്കുക, പ്രയോഗിക്കുക, സംരക്ഷിയ്ക്കുക, പരിശീലിക്കുക. സാധാരണ ജനങ്ങൾക്കും അവരുടെ നിത്യജീവിതത്തിൽ ഇവയെ ലഭ്യമാക്കുക.

 7. സമദർശി സംഹിത : ഭാരതീയ സംസ്കാരത്തിലെ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി, വിവിധ ഭാഷകളിൽ മനസ്സിലാക്കാവുന്ന ഒരു ഏകീകൃത പാഠപുസ്തകം. ഇത് വരും തലമുറകളെ സങ്കീർണതകൾ കൂടാതെ പാരമ്പര്യത്തെ മനസ്സിലാക്കുവാൻ സഹായിക്കും.
 1. വിഷയപരമായ ലേഖനങ്ങൾ : ഫൗണ്ടേഷൻ ദൗത്യങ്ങളുമായി ബന്ധപ്പെട്ട ഉദ്ദേശ്യങ്ങളുള്ള ലേഖനങ്ങൾ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഞങ്ങളുടെ ആപ്ലിക്കേഷനുകൾ വഴി പിന്തുണക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക.

 2. ക്ലാസുകൾ, സംവാദങ്ങൾ, പരിശീലനങ്ങൾ : ഭാരതീയ പാരമ്പര്യ വിഷയങ്ങളേയും, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളേയും കുറിച്ചുള്ള ക്ലാസ്സുകളും, സംവാദങ്ങളും, പരിശീലനങ്ങളും ഓൺ ലൈനായും മറ്റു വിധങ്ങളിലും സംഘടിപ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യുക. (ട്രസ്റ്റ് അംഗങ്ങൾക്കു മാത്രം)

 3. പഠനശിബിരങ്ങളും, ചർച്ചായോഗങ്ങളും : ഭാരതീയ പാരമ്പര്യ വിഷയങ്ങളേയും, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളേയും കുറിച്ചുള്ള പഠനശിബിരങ്ങളും, ചർച്ചയോഗങ്ങളും, സംഘടിപ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യുക. (ട്രസ്റ്റ് അംഗങ്ങൾക്കു മാത്രം)

 4. വ്യക്തിത്വ വികസന പരിപാടികൾ : വ്യക്തികളുടെ ഉന്നമനത്തിനുതകുന്ന വ്യക്തിത്വ വികസനം, കൗൺസിലിംങ്ങ്, യോഗ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുകയോ നേതൃത്വം കൊടുക്കുകയോ ചെയ്യുക.

 5. സമൂഹിക പരിപാടികൾ : സമൂഹികക്ഷേമത്തിനായി തൊഴിൽ മേളകൾ പോലെയുള്ള സമൂഹിക പരിപാടികൾ സംഘടിപ്പിക്കുകയോ നേതൃത്വം കൊടുക്കുകയോ ചെയ്യുക.

 6. ഗ്രന്ഥാലയം : ഭാരതീയ പൈതൃക വിഷയഗ്രന്ഥങ്ങളും, മറ്റു ശേഖരങ്ങളും ഡിജിറ്റലായോ മറ്റു വിധത്തിലോ താല്പര്യമുള്ളവർക്ക് ലഭിക്കാനും, പരസ്പരം പങ്കുവെക്കാനും സാധ്യമായ ഒരു ഗ്രന്ഥാലയം. (ട്രസ്റ്റ് അംഗങ്ങൾക്കു മാത്രം)

 7. പര്യടന യാത്രകൾ : ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങളിലേക്കുള്ള പര്യടന യാത്രകൾ സംഘടിപ്പിക്കുകയോ എകോപിപ്പിക്കുകയോ ചെയ്യുക. ഇവ ഗവേഷണത്തിന്റെ ഭാഗമായോ, ഭാരതീയ സംസ്കാരത്തെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായോ നടത്താം.

 8. മത്സരങ്ങൾ പരീക്ഷകൾ : ഭാരതീയ പാരമ്പര്യ വിഷയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി താല്പര്യമുള്ളവർക്കിടയിൽ ആരോഗ്യപരമായ മത്സരങ്ങളും പരീക്ഷകളും നടത്തുക.

 9. വിദ്യാഭ്യാസ / പരിശീലന കേന്ദ്രങ്ങൾ : കല, ചരിത്രം, സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യം, യോഗ, തുടങ്ങി ഭാരതീയ പാരമ്പര്യവിഷയ പഠനങ്ങൾക്കായി വിദ്യാഭ്യാസ / പരിശീലന കേന്ദ്രങ്ങൾ ക്രോഢീകരിക്കുക.

 10. സമൂഹിക വ്യവസായങ്ങൾ : ഭാരതീയ പാരമ്പര്യ വിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ആയുർവേദ, ഖാദി, ചന്ദനത്തിരികൾ, കർപ്പുരം, സോപ്പുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ കമ്പോള വിലയേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കത്തക്ക രീതിയിൽ ഉല്പാദിപ്പിക്കാൻ കഴിയുന്ന വ്യവസായങ്ങൾ ക്രോഢീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. (ട്രസ്റ്റ് അംഗങ്ങൾക്കു മാത്രം)

 11. കൃഷി / ക്ഷീരോല്പന്നങ്ങൾ : അരി, ഗോതമ്പ്, പച്ചക്കറി, പാൽ ഉല്പന്നങ്ങൾ തുടങ്ങി കാർഷികോല്പന്നങ്ങളും ക്ഷീരോല്പന്നങ്ങളും കലർപ്പും, അണുബാധകളും ഇല്ലാതെ കമ്പോള വിലയേക്കാൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുക. (ട്രസ്റ്റ് അംഗങ്ങൾക്കു മാത്രം)

 12. സമൂഹ്യ സേവാ കേന്ദ്രങ്ങൾ : കൗൺസിലിങ്ങ്‌ സെന്റർ, തൊഴിൽ നിയമന കേന്ദ്രങ്ങൾ, ആശുപത്രികൾ, വിവാഹ ബ്യുറോകൾ, മാതൃ - പിതൃ - ബാലികാ - ബാല സദനങ്ങൾ, പുനഃരധിവാസ കേന്ദ്രങ്ങൾ തുടങ്ങിയ സമൂഹിക സേവന കേന്ദ്രങ്ങൾ ക്രോഡീകരിക്കുക.

 13. ധനസഹായം : ഗവേഷണം, വിദ്യാഭ്യാസം, ചെറുകിട വ്യവസായങ്ങൾ, പ്രകൃതിക്ഷോഭ പുനഃരധിവാസം, തുടങ്ങിയ കാര്യങ്ങളിലേക്ക് സ്വന്തമായോ, ഗവൺമെന്റ്, സെമിഗവൺമെന്റ്, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്നോ വായ്പ്പാ രൂപത്തിലോ മറ്റു വിധത്തിലോ പണമായോ, സാധനങ്ങളായോ സമാഹരിച്ച്‌ നൽകുക.

 14. വിദ്യാര്‍ത്ഥിവേതനം : സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനും അനുബന്ധ കാര്യങ്ങളിലേക്കും സഹായധനം നൽകുക.

 15. സഹായ കേന്ദ്രo : ഭാരതീയ പാരമ്പര്യത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് അറിയാനായി സഹായകേന്ദ്രം. (ട്രസ്റ്റ് അംഗങ്ങൾക്കു മാത്രം)

 16. മറ്റുള്ളവ : ഇന്ത്യൻ ഭരണഘടനാനിയമപ്രകാരം അനുവദിച്ചിട്ടുള്ള മറ്റു സ്ഥാപനങ്ങളും സേവനങ്ങളും ട്രസ്റ്റ് അംഗങ്ങളുടെ പിന്തുണയോടെ ആരംഭിക്കാം.
ഭാഗമാകാൻ : ഞങ്ങളുടെ ദൗത്യത്തിലും, അജണ്ടകളിലും നിങ്ങൾ താല്പരരാണെങ്കിൽ, തീർച്ചയായും നിങ്ങൾക്കും ഈ സമൂഹിക പരിഷ്കരണത്തിന്റെ ഭാഗമാകാൻ ഒരു അംഗീകൃത ട്രസ്റ്റ് അംഗത്വം എടുക്കാം.ഞങ്ങളുമായി ബന്ധപ്പെടാം :

+91-9446-725-130 (കേരള, ഇന്ത്യ) [email protected] ഫേസ്ബുക്ക് പേജ്

എല്ലാ അവകാശങ്ങളും നിക്ഷിപ്തം. © പകർപ്പവകാശം 2021 സമദർശി റിസർച്ച് ഫൗണ്ടേഷൻ.

This is test flash toast