ട്രസ്റ്റ് അംഗത്വം


പേജ് നവീകരണം : 7 നവംബർ 2017

You may read pages in english.


കുറിപ്പ് : ഈ പ്രസിദ്ധീകരണം പുരോഗതിയിലാണ്. ഉള്ളടക്കങ്ങളിൽ പിശകുകളോ, അപൂർണ്ണതകളൊ കണ്ടേക്കാം. പൂർത്തിയായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതുവരെ ദയവായി സഹകരിക്കുക.


ശ്രദ്ധിക്കൂ : അംഗത്വ നിയമാവലികൾ വായിക്കുന്നതിനു മുമ്പ് ഞങ്ങളുടെ ദൗത്യങ്ങളും അതുപോലെ അജണ്ടകളും ദയവായി മനസ്സിലാക്കുക.


നിങ്ങൾ സമൂഹ നവികരണത്തിന് സജ്ജരും, വരും തലമുറകൾക്കായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവരും ആണെങ്കിൽ, ഞങ്ങൾ അന്വേഷിക്കുന്ന വ്യക്തി നിങ്ങളാണ്. ട്രസ്റ്റ് അംഗത്വം എന്നത് ട്രസ്റ്റിന്റെ ഭാഗമാകാനുള്ള അംഗികാരമാണ്. ട്രസ്റ്റ് അംഗത്വം നേടുന്നതിലൂടെ നിങ്ങൾ "സമദർശി റിസർച്ച് ഫൗണ്ടേഷന്റെ" അംഗികൃത ഭാഗമായി തീരുന്നു. തുടർന്ന്, ട്രസ്റ്റിന്റെ ഭരണവും അതിന്റെ പൂർണ്ണനേട്ടങ്ങളും ആസ്വദിക്കാം.




 1. സാമൂഹിക പരിഷ്കരണം : ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായ സാമൂഹിക പരിഷ്കരണത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. ഈ പരിവർത്തന ദൗത്യത്തിലെ പങ്കാളി എന്ന നിലയിൽ നിങ്ങളും ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നു.

 2. ട്രസ്റ്റ് ഭരണം : ട്രസ്റ്റിന്റെ സമർപ്പിത സ്ഥാനങ്ങൾ അലങ്കരിക്കാൻ ഓരോ വ്യക്തിയും ട്രസ്റ്റ് അംഗത്വം മുൻകൂട്ടി എടുത്തിരിക്കണം. ഒരു ട്രസ്റ്റ് അംഗമെന്ന നിലയിൽ നിങ്ങൾ 'സമദർശി റിസർച്ച് ഫൗണ്ടേഷന്റേയും' അതിന്റെ ഭരണത്തിന്റേയും അംഗികൃത ഭാഗമായിത്തീരുന്നു. നിങ്ങൾക്ക് യോഗ്യതയും താൽപ്പര്യവുമുണ്ടെങ്കിൽ ട്രസ്റ്റിന്റെയോ, ട്രസ്റ്റ് സമതികളുടെയോ പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ച് ഈ പരിഷ്കരണ ആശയത്തെ കുടുതൽ വിജയകരമാക്കാൻ പ്രവൃത്തിക്കാം.

 3. സമ്മതിദാനം (വോട്ട്) : എല്ലാ അംഗങ്ങളും ട്രസ്റ്റ് സമതി ഏകോപനങ്ങളിലും, വ്യക്തികളെ പ്രസിഡന്റ്, സെക്രട്ടറി മുതലായ സമർപ്പിത സമതി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിലും അവരുടെ സമ്മതിദാന (വോട്ട്) അധികാരങ്ങൾ ഉപയോഗിക്കുവാൻ അർഹരാണ്.

 4. ട്രസ്റ്റ് തിരിച്ചറിയൽ കാർഡ് : നിങ്ങളെ ട്രസ്റ്റ് അംഗമായി അംഗികരിക്കുന്ന M32/2017, M6/2018 എന്നിങ്ങനെ പ്രത്യേക തിരിച്ചറിയല്‍ നമ്പറുകൾ ഉള്ള ട്രസ്റ്റ് തിരിച്ചറിയൽ കാർഡിന് എല്ലാ ട്രസ്റ്റ് അംഗങ്ങളും അർഹരാണ്. സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ ട്രസ്റ്റുമായി സഹകരിച്ചു പ്രവൃത്തിക്കുന്ന സ്ഥാപനങ്ങളിലും, സേവനങ്ങളിലും മുൻഗണന നേടുന്നതിന് ഈ കാർഡ് സഹായകമാകും.

 5. സ്ഥാപന സേവന മുൻഗണനകൾ: എല്ലാ ട്രസ്റ്റ് അംഗങ്ങളും ട്രസ്റ്റ് സ്ഥാപനങ്ങളിലും, അനുബന്ധ സ്ഥാപനങ്ങളിലും, മറ്റ് സേവനങ്ങളിലും മുൻഗണനയ്ക്ക് അർഹരാണ്.

 6. ട്രസ്റ്റ് ഉല്പന്നങ്ങൾ : പ്രകൃതിദത്തവും, കമ്പോള വിലയേക്കാൾ കുറഞ്ഞ വിലക്ക് ലഭ്യമായ ട്രസ്റ്റ് ഉല്പന്നങ്ങൾക്ക് എല്ലാ അംഗങ്ങളും അവരുടെ കുടുംബവും അർഹരാണ്.

 7. സാമ്പത്തിക സഹായം : സാമ്പത്തിക പരിമിതരും എന്നാൽ ട്രസ്റ്റ് ദൗത്യങ്ങളും അജണ്ടകളുമായി ഒത്തുപോകുന്ന സ്ഥാപനങ്ങളും സേവനങ്ങളും ആരംഭിക്കാനോ നിലനിറുത്താനോ താല്പരരുമായ അംഗങ്ങൾക്ക് വേണ്ട സാമ്പത്തിക സഹായങ്ങളും മറ്റു സഹകരണങ്ങളും ലഭിക്കാം.

 8. ഗവേഷണ അപ്ഡേറ്റുകൾ : എല്ലാ ട്രസ്റ്റ് അംഗങ്ങൾക്കും ഗവേഷണ പ്രസിദ്ധീകരണങ്ങൾ പൊതു ജനങ്ങളെക്കാൾ മുമ്പ് ലഭിക്കുന്നതാണ്. താല്പര്യമുള്ള അംഗങ്ങൾക്ക് ഇവയുടെ പരിശോധനയിലും മറ്റു പ്രക്രിയയിലും പങ്കുചേരാം.

 9. നിബന്ധന അപ്ഡേറ്റുകൾ : എല്ലാ ട്രസ്റ്റ് അംഗങ്ങൾക്കും ട്രസ്റ്റ് നിയമങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾ ലഭ്യമാക്കും. താല്പര്യമുള്ള അംഗങ്ങൾക്ക് ഇവയുടെ പരിശോധനയിൽ പങ്കെടുത്ത് അന്തിമ തീരുമാനത്തിന് മുമ്പ് തങ്ങളുടെ ദർശനങ്ങളും, നിർദ്ദേശങ്ങളും പങ്കുവയ്ക്കാം.

 10. ക്ലാസ്സുകൾ, സംവാദങ്ങൾ, പരിശീലനങ്ങൾ : ഭാരതീയ പാരമ്പര്യ വിഷയങ്ങളേയും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളേയും കുറിച്ചുള്ള ക്ലാസ്സുകളിലും, സംവാദങ്ങളിലും, പരിശീലനങ്ങളിലും ഓൺലൈൻ ആയോ മറ്റു മാർഗ്ഗങ്ങൾ മുഖേനയോ പങ്കെടുക്കാൻ എല്ല അംഗങ്ങളും അർഹരാണ്. കൂടാതെ അംഗങ്ങൾക്ക് ആവശ്യമായ വിഷയങ്ങളും രീതികളും നിർദ്ദേശിയ്ക്കാം.

 11. പഠനശിബിരങ്ങളും ചർച്ചായോഗങ്ങളും : ഭാരതീയ പാരമ്പര്യ വിഷയങ്ങളേയും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളേയും കുറിച്ചുള്ള പഠനശിബിരങ്ങളിലും ചർച്ചയോഗങ്ങളിലും ഓൺലൈൻ ആയോ മറ്റു മാർഗ്ഗങ്ങൾ മുഖേനയോ പങ്കെടുക്കാൻ എല്ലാ അംഗങ്ങളും അർഹരാണ്. കൂടാതെ അംഗങ്ങൾക്ക് ആവശ്യമായ വിഷയങ്ങളും രീതികളും നിർദ്ദേശിയ്ക്കാം.

 12. സേവന കേന്ദ്രം: ഭാരതീയ പാരമ്പര്യ വിഷയങ്ങളേയും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളേയും കുറിച്ചുള്ള സമർപ്പിത പിന്‍തുണ സേവനങ്ങൾ എല്ലാ ട്രസ്റ്റ് അംഗങ്ങൾക്കും ലഭിക്കും. ഇത് ട്രസ്റ്റ് ദൗത്യങ്ങളും, അജണ്ടകളും സംബന്ധിച്ച വിവിധ പ്രക്രിയകളിൽ പങ്കാളിത്തം പ്രോത്സാഹിപ്പിയ്ക്കാൻ സഹായിക്കും.




നിങ്ങൾ താല്പരരാണെങ്കിൽ, താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തിൽ പങ്കാളിത്തം വഹിച്ചുകൊണ്ട് സമദർശി റിസർച്ച് ഫൗണ്ടേഷന്റെ അംഗീകൃത ട്രസ്റ്റ് അംഗമാകാം:

 1. ഗവേഷണ പങ്കാളിത്തം : ഞങ്ങളുടെ ഗവേഷണത്തിന്റെ ഭാഗമായ സാരാംശങ്ങൾ, രചനകൾ, ലേഖനങ്ങൾ, പരിഭാഷകൾ തുടങ്ങിയവ തയ്യാറാക്കുന്ന സേവനങ്ങളിൽ സൗജന്യ പങ്കാളിത്തം വഹിച്ച് താൽപ്പര്യമുള്ള വ്യക്തികൾക്ക് അംഗീകൃത ട്രസ്റ്റ് അംഗത്വം നേടാം. ഗവേഷണത്തെക്കുറിച്ച് കൂടുതലറിയാൻ ഗവേഷണ രൂപരേഖ വായിക്കുക.

 2. ഭരണ പങ്കാളിത്തം : ഞങ്ങളുടെ അജണ്ടയുമായി ബന്ധപ്പെട്ട ഓഫീസ് നേതൃത്വം, ട്രസ്റ്റ് സമതിനേതൃത്വം, പ്രചരണ നേതൃത്വം തുടങ്ങിയ സേവനങ്ങളിൽ സൗജന്യപങ്കാളിത്തം വഹിച്ച്, താൽപ്പര്യമുള്ള വ്യക്തികൾക്ക് അംഗീകൃത ട്രസ്റ്റ് അംഗത്വം നേടാം.

 3. സേവന പങ്കാളിത്തം : ട്രസ്റ്റ് ശാക്തീകരണ പ്രക്രിയകളിലും അജണ്ടയുമായി ബന്ധപ്പെട്ട പ്രചാരണ സേവനങ്ങളിലും സൗജന്യ പങ്കാളിത്തം വഹിച്ച് താൽപ്പര്യമുള്ള വ്യക്തികൾക്ക് അംഗീകൃത ട്രസ്റ്റ് അംഗത്വം നേടാം.

 4. സാമ്പത്തിക പങ്കാളിത്തം : മേൽപ്പറഞ്ഞ രീതികളിൽ പങ്കാളിയാകാൻ കഴിയാത്തവരും എന്നാൽ ഈ സാമൂഹ്യ നവീകരണത്തിന്റെ ഭാഗമാകാൻ ആഗ്രഹവുമുള്ള വ്യക്തികൾക്ക്, ട്രസ്റ്റിന്റെ ദൗത്യങ്ങളും അജണ്ടകളും പൂർത്തീകരിക്കാൻ സാമ്പത്തിക പിന്തുണ സ്വയമോ മറ്റുള്ളവരിൽ നിന്ന് ക്രോഡീകരിച്ചോ നൽകി ട്രസ്റ്റ് അംഗത്വം നേടാം.




 • ട്രസ്റ്റ് അംഗത്വം എന്നത് യോഗ്യതയുള്ള വ്യക്തികൾക്ക് ട്രസ്റ്റിന്റെ ഭരണ നിർവഹണത്തിന്റെ ഭാഗമാകാനുള്ള അംഗീകാരമാണ്. ഓരോ അംഗത്വവും ഒരു വർഷം കാലാവധിയുള്ളതും, പിന്നീട് ട്രസ്റ്റ് ക്ഷേമ സമിതി തീരുമാനിക്കുന്ന നിയമാനുസൃതം പുതുക്കാവുന്നതുമാണ്.

 • ട്രസ്റ്റ് കമ്മിറ്റികളുടെ ഭാഗമാകാനും, സമർപ്പിത പദവികളായ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവ അലങ്കരിക്കുന്നതിന്നും ഓരോ വ്യക്തിക്കും മുൻകൂർ ഒരു ട്രസ്റ്റ് അംഗത്വം ലഭിച്ചിരിക്കണം.

 • എല്ലാ പരിഗണിച്ച അംഗത്വങ്ങൾക്കും M32/2017, M6/2018 എന്നിങ്ങനെ പ്രത്രേക തിരിച്ചറിയല്‍ നമ്പർ ഉണ്ടായിരിക്കും. എന്തെങ്കിലും ഗ്രാന്റുകൾ, ആനുകൂല്യങ്ങൾ തുടങ്ങിയവ പരിഗണിക്കുമ്പോൾ ഈ നമ്പറുകൾ മുൻഗണനകളായി കണക്കാക്കും.

 • അംഗത്വ അപേക്ഷകൾ സ്വീകരിക്കാനോ നിരസിക്കാനോ ട്രസ്റ്റിനു പൂർണ്ണ അധികാരം ഉണ്ടായിരിക്കും. കൂടാതെ ഏതെങ്കിലും അംഗം ട്രസ്റ്റ് ധർമ്മങ്ങൾക്ക് എതിരേ പ്രവർത്തിക്കുന്ന പക്ഷം മുന്നറിയിപ്പോടെയോ, ഗൗരവപരമായ വിഷയങ്ങളിൽ മുന്നറിയിപ്പ് കൂടാതെയോ അംഗത്വം റദ്ദ് ചെയ്യാനുള്ള പൂർണ്ണ അധികാരം ഉണ്ടായിരിക്കും.

 • ട്രസ്റ്റ് അംഗത്വ അപേക്ഷകർ 21 വയസ്സ് പൂർത്തിയാക്കിയവരും, സ്ഥിരബുദ്ധിയുള്ളവരുമായിരിക്കണം. അംഗത്വങ്ങൾ പരിഗണിക്കുന്നതിനു മുമ്പ് ട്രസ്റ്റ് ക്ഷേമ സമിതി അപേക്ഷകന്റെ വിശ്വാസ്യത പരിശോധിയ്ക്കും. പരിഗണിച്ച എല്ലാ അംഗത്വങ്ങളും വെബ്സൈറ്റിലോ അറിയിപ്പിലോ പ്രസിദ്ധീകരിക്കും.

 • ഗവേഷണം, ഭരണം, സേവനം തുടങ്ങിയ പങ്കാളിത്ത അംഗത്വങ്ങൾ 6 മാസം പരിശോധിച്ചു മാത്രമേ അനുവദിക്കുകയുള്ളു, അത്തരം പങ്കാളിത്തങ്ങൾക്ക് ട്രസ്റ്റിന്റെ മുൻകുർ അനുമതികൾ വാങ്ങിയിരിക്കണം.

 • സാമ്പത്തിക പങ്കാളിത്ത അംഗത്വങ്ങൾ സ്വമേദയാ ₹5,000/- കൂടുതലും, സാമ്പത്തിക ഏകോപനത്തിൽ ₹50,000/- കൂടുതലും ഉള്ളവ മാത്രമെ പരിഗണിക്കൂ.




M1/2017
M2/2017
M3/2017
M4/2017
M5/2017
M6/2017
M7/2017
M8/2017
M9/2017
M10/2017

എല്ലാ അവകാശങ്ങളും നിക്ഷിപ്തം. © പകർപ്പവകാശം 2021 സമദർശി റിസർച്ച് ഫൗണ്ടേഷൻ.

This is test flash toast